marine-ambulance

സംസ്ഥാനത്തെ മൂന്നാമത്തെ മറൈന്‍ ആംബുലന്‍സ് കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തെത്തി. കാരുണ്യയെന്ന് പേരിട്ടിരിക്കുന്ന ആംബുലന്‍സാണ് കടല്‍ രക്ഷാദൗത്യത്തിന് പൂര്‍ണസജ്മായി ബേപ്പൂരിലെത്തിയത്.

കൊച്ചിന്‍ ഷിപ്്യാര്‍ഡില്‍നിന്നാണ് മറൈന്‍ ആംബുലന്‍സ് കോഴിക്കോടെത്തിയത്. ബേപ്പൂര്‍ ഹാര്‍ബറില്‍ എംഎല്‍എയും കലക്ടറും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് സ്വീകരിച്ചു. മലബാര്‍ തീരത്ത് ഉള്‍ക്കടലില്‍ അപകടസ്ഥലത്ത് പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇനി കാരുണ്യ ഉണ്ടാകും. പത്ത് പേരെ കിടത്തി പ്രാഥമിക ചികിത്സ നല്‍കി കരയിലെത്തിക്കാനുള്ള സൗകര്യമുണ്ട്. ഇതിനാവശ്യമായി അത്യാധുനിക സൗകര്യങ്ങളും ജീവനക്കാരും തയ്യാറാണ്. നല്ല കാര്യമാണെങ്കിലും മുന്‍കാല അനുഭവം പാഠമാക്കണമെന്ന് തൊഴിലാളികള്‍ പറയുന്നു.

ഇതിന് മുന്‍പ് നിര്‍മിച്ച മറൈന്‍ ആംബുലന്‍സുകള്‍ വിഴിഞ്ഞം, വൈപ്പിന്‍ തീരങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.