ആംഗ്യഭാഷയെ പാഠ്യവിഷയമാക്കണമെന്ന് ആംഗ്യഭാഷയില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് വിദ്യാര്‍ഥി. കേരള സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി
നടത്തിയ സംവാദത്തിലാണ് ആംഗ്യഭാഷയില്‍ ചോദ്യമുയര്‍ന്നത്. വിദ്യാര്‍ഥിയുടെ ആവശ്യത്തിന് മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചു
ഉന്നവിദ്യാഭ്യാസത്തെ മാറ്റങ്ങള്‍ക്കായി ആശയങ്ങള്‍ സ്വീകരിക്കാന്‍ വിദ്യാര്‍ഥികളുടെ മുന്നിലേക്ക് മുഖ്യമന്ത്രിയോടാണ് ആംഗ്യഭാഷയിലുള്ള ചോദ്യം ഉയര്‍ന്നത് .
തിരുവന്തപുരം നിഷിലെ വിദ്യാര്‍ഥിയായ നേപ്പാള്‍ സ്വദേശി എം.ഒ. സക്കീബ് ആലമിന്റെതായിരുന്നു ചോദ്യം
മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷനല്‍കുന്നതായിരുന്നു. വ്യഖ്യതാവായ പ്രശാന്ത് ആണ് മുഖ്യമന്ത്രിക്കും വിദ്യാര്‍ഥിക്കുമിടയില്‍ ആശവിനിമയത്തിന് സഹായിച്ചത്