attukalwb

ആറ്റുകാല്‍ പൊങ്കാല ദിവസമായ ശനിയാഴ്ച ഭക്തജനങ്ങള്‍ അവരവരുടെ വീടുകളില്‍ പൊങ്കാലയിടണമെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ച് ക്ഷേത്രം ട്രസ്റ്റ്. 

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിനാല്‍ പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്ന് പൂജാരിമാരെ നിയോഗിച്ചിട്ടില്ല. 

നിയന്ത്രണങ്ങളോടെ താലപ്പൊലി നേര്‍ച്ച ഉണ്ടാകുമെങ്കിലും  പുറത്തെഴുന്നള്ളിപ്പ് സമയത്ത് നിറപറയെടുക്കലും തട്ടനിവേദ്യവും ഉണ്ടാകില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

ആറ്റുകാല്‍ പൊങ്കല ദിവസമായ ശനിയാഴ്ച ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ അഗ്നിപകരുന്ന സമയത്ത് വീടുകളില്‍ പൊങ്കാല തുടങ്ങാം. നിവേദ്യവും വീടുകളില്‍ തന്നെ . ക്ഷേത്രത്തില്‍ നിന്ന് പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ല.

മറ്റുസ്ഥലങ്ങളിലുള്ള തിരുവനന്തപുത്തെ ബന്ധുവീടുകളില്‍ പൊങ്കലയിടാന്‍ എത്തുന്നതും ഒഴിവാക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ഷേത്രദര്‍ശനത്തിന് തടസ്സമില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്തിനും പന്ത്രണ്ടിനം മധ്യയുള്ള ബാലികമാര്‍ക്ക് മാത്രമായി താലപ്പൊലി പരിമിതപ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടത്തിനും 

ഒരുബാലന്‍ മാത്രം.ഒന്‍പതാം ഉല്‍സവദിവസം പൊങ്കാല കഴിഞ്ഞ് രാത്രി എട്ടിന് ദേവി മണക്കാട് ശാസ്താ ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളും.വഴിയില്‍ നിറപറയെടുക്കല്‍ തട്ടനിവേദ്യം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകില്ല. അന്ന രാത്രി പതിനൊന്നരയോടെ തന്നെ തിരിച്ചെഴുന്നള്ളും.