ഏറ്റവും കുറവ് മണ്ഡലങ്ങളുള്ള ജില്ലയാണ് വയനാട്. മൂന്നു മണ്ഡലങ്ങൾ മാത്രമേ ഉള്ളൂ. പക്ഷെ ആർക്കൊപ്പം എന്ന കാര്യത്തിൽ ഒരുറപ്പും ഇല്ലാത്ത തരത്തിൽ വയനാടിൻറെ രാഷ്ട്രീയ മനസ് മാറിമറിയാറുണ്ട്. കഴിഞ്ഞ തവണ രണ്ടിടത്ത് എൽഡിഎഫ് ആണ് ജയിച്ചത്. കൽപ്പറ്റയിലും മാനന്തവാടിയിലും. സുൽത്താൻ ബത്തേരി സുഡിഎഫിനൊപ്പമാണ് നിന്നത്.