anil-ration
തിരുവനന്തപുരം: മന്ത്രിയായി ചുമതലയേറ്റ വെള്ളിയാഴ്ച ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെ റേഷൻ കാർഡ്‌ ഇ-റേഷൻകാർഡാക്കി മാറ്റി നൽകിയാണ്‌ ഉദ്യോഗസ്ഥർ ഓഫിസിലേക്ക്‌ സ്വീകരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ രാവിലെ ഇ–കാർഡുമായി മന്ത്രി റേഷനും വാങ്ങി. തിരുവനന്തപുരം കരമനയിലെ വീടിനടുത്തുള്ള റേഷൻ കടയിലെത്തിയാണ് മന്ത്രി വിരൽ പതിപ്പിച്ചത്. ഒടിപി പരിശോധിച്ച് റജിസ്റ്റർ ചെയ്ത് രണ്ട് കിലോ അരിയും മന്ത്രി വാങ്ങി. കൂടെ സർക്കാരിന്റെ സൗജന്യ കിറ്റു വാങ്ങാനും മന്ത്രി മറന്നില്ല.