ഉരുള്‍പ്പൊട്ടല്‍ ഭീക്ഷണിയില്‍ തിരുവനന്തപുരം അമ്പൂരി. കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടം. വീടിനു മുകളില്‍വീണ മണ്ണുമാറ്റാന്‍ പോലും റവന്യുവകുപ്പ് തയ്യാറാകുന്നില്ലെന്നും ആക്ഷേപം
ഉരുള്‍പൊട്ടല്‍ ഭീക്ഷണി കണക്കിലെടുത്താണ് അമ്പൂരിയെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചത്. 2001 ല്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടമാണ് പ്രദേശത്തുണ്ടായയത്. കുത്തൊലിച്ചു വരുന്ന വെള്ളം കാരണം മണ്ണിടിഞ്ഞ് നിരവധി വീടുകള്‍ക്കാണ് ഈ മഴക്കാലത്ത് നാശനഷ്ടം സംഭവിച്ചത്. ഈ ദൃശ്യങ്ങളില്‍ കാണുന്ന വീട് ഒരു ഉദാഹരണം മാത്രം
കഴിഞ്ഞ ശനിയാഴ്ച മണ്ണിടിഞ്ഞു വീടിനു മുകളില്‍ വീണിട്ടും മാറ്റാനുള്ള സഹായം റവന്യുവകുപ്പില്‍ നിന്നുണ്ടായില്ലെന്നു പഞ്ചായത്ത് കുറ്റപ്പെടുത്തുന്നു മണ്ണിടിച്ചിലിനു പുറമേ ഭൂമി പിളരുന്നതും ഇവിടെ വ്യാപകമാണ്. നിരവധി വീടുകള്‍ക്കും ഇതുകാരണം സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്