ജീവിതത്തില്‍ നൂറില്‍ നൂറു മാര്‍ക്കുളള ആയുര്‍വേദാചാര്യന്‍റെ നൂറാം പിറന്നാള്‍ ആഘോഷത്തില്‍ അടുത്ത ബന്ധുക്കള്‍ പോലും പങ്കെടുക്കുന്നില്ല. കോവിഡ് മഹാമാരിക്കൊപ്പം ലോക് ഡൗണ്‍ തുടരുന്ന സാഹചര്യത്തിലാണ് കോട്ടക്കല്‍ ആര്യവൈദ്യശാല ആഘോഷം പിന്നീടാക്കാമെന്ന് തീരുമാനിച്ചത്. നാടിന്റെയാകെ ആഘോഷമാകേണ്ടിയിരുന്ന പിറന്നാള്‍ ഓരോ വീടുകളിലായി ചുരുക്കേണ്ടി വന്നതിന്റെ പ്രയാസം കുടുംബാംഗങ്ങള്‍ക്കുണ്ട്.
രാജ്യത്തിന്‍റെ പല ഭാഗങ്ങളിലിരുന്നാണ് കുടുംബാംഗങ്ങളും ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും പിറന്നാള്‍ മധുരം പങ്കുവയ്ക്കുന്നത്. പ്രീയപ്പെട്ട പി.കെ. വാരിയരുടെ നൂറാം പിറന്നാള്‍ ആഘോഷിക്കണമെന്ന ആഗ്രഹത്തിലായിരുന്നു കോട്ടക്കല്‍ ഗ്രാമമാകെ.