കായംകുളത്ത് ഐടിഐയ്ക്ക് സ്വന്തം കെട്ടിടം നിർമിക്കുന്നതിനായുള്ള സ്ഥലമെടുപ്പ് അവതാളത്തിൽ. സ്ഥലം ഏറ്റെടുക്കുന്നതിന് ഉടമകൾ സമ്മതപത്രം നൽകിയിട്ടും നഗരസഭ ഇതിനു വേണ്ടി ശ്രമം നടത്തുന്നില്ലെന്നാണ് ആക്ഷേപം. സ്ഥലമെടുപ്പ് വൈകുന്നതിനെതിരെ യുഡിഎഫും, ബിജെപിയും പ്രതിഷേധിച്ചു.
കായംകുളം നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സിലാണ് കഴിഞ്ഞ 10 വർഷമായി പ്രവർത്തിച്ചു വരുന്നത്. സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനുള്ള സ്ഥലമെടുപ്പാണ് അവതാളത്തിലായത്. 1994 ൽ യുഡിഎഫ് കൗൺസിലിന്റെ കാലത്താണ്IT I ക്ക് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങിയത്. ഐടിഐ ക്ക് സ്ഥലം ഏറ്റെടുക്കാൻ 75 ലക്ഷം രൂപയും സ്റ്റേഡിയം നിർമ്മിക്കാനായി ഒന്നേകാൽ കോടി രൂപയും പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നു.
എന്നാൽ, അതിന് ശേഷം വന്ന എൽ. ഡി. എഫ് കൗൺസിൽ യാതൊരു വിധ നടപടികളും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.സ്ഥലം ഏറ്റെടുക്കുന്നത് തടസപ്പെടുത്താനാണ് അവിടെ രണ്ടു വീടുകൾ നിർമിക്കാൻ അനുവാദം നൽകിയതെന്ന് യു ഡി എഫ് കുറ്റപ്പെടുത്തി. സ്ഥലം ഏറ്റെടുക്കുന്നതിന് ഒരാൾ ഒഴികെയുള്ള ഉടമകൾ സമ്മതപത്രം ഹാജരാക്കിയിട്ടുണ്ട്. നിലവിൽ I. T. I പ്രവർത്തിക്കുന്ന സ്ഥലത്തിന് ലഭിക്കേണ്ട ഡിപ്പോസിറ്റും, വാടകയും ഇല്ലാതാകുന്നതിലൂടെ കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് നഗരസഭയിലെ പ്രതിപക്ഷാംഗങ്ങൾ ആരോപിക്കുന്നു ഐ ടി ഐ ക്ക് സ്ഥലം ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ചു യു ഡി എഫ്, ബിജെപി അംഗങ്ങൾ നഗരസഭ കൗൺസിൽ ബഹിഷ്കരിച്ച് സമരം നടത്തി.