ചങ്ങനാശേരി എസ്.ബി. കോളജ് നൂറാം വയസിലേക്ക്. ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും.
1922 ജൂൺ 19 നാണ് എസ്.ബി. കോളജ് പ്രവർത്തനം തുടങ്ങിയത്. ചങ്ങനാശേരി അതിരൂപതയുടെ ആദ്യ ബിഷപ്പായിരുന്ന മാർ തോമസ് കുര്യാളശേരിയാണ് സ്ഥാപകൻ. പാറേൽ പള്ളി കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ കോളജ് 1925 ൽ പുതിയ കെട്ടിടത്തിലേക്ക് മാറി. കോളജ് നിർമാണത്തിനുള്ള തടി നൽകിയത് തിരുവിതാംകൂർ രാജകുടുംബമായിരുന്നു.
ശതാബ്ദി ആഘോഷം നാളെ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പ്രവേശനം. ചടങ്ങുകൾ കോളജിന്റെ ഔദ്യോഗിക യുടൂബ് ചാനലായ ബി ടി വിയിൽ തൽസമയം കാണാം