roobi

തിരുവനന്തപുരം വിഴിഞ്ഞത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ ആളെ കീഴ്പ്പെടുത്താന്‍ ഗൃഹനാഥനൊപ്പം ചേര്‍ന്നു വളര്‍ത്തു നായ. ഉച്ചക്കട രാജീവിന്‍റെ വീട്ടിലെ നായ റൂബിയാണ് നാട്ടിലെ താരമായത്. എന്നാല്‍ അക്രമിയ്ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നു രാജീവ് പറയുന്നു. 

 

കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലി നോക്കുന്ന രാജീവ് രാത്രി ഡ്യൂട്ടിക്ക് പോകുമ്പോള്‍ ഭാര്യയും മകനും മാത്രമേ വീട്ടില്‍ ഉണ്ടാകൂ. ഇവരുടെ സുരക്ഷയ്ക്കായാണ് നായയെ വളര്‍ത്താന്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഒരാള്‍ വീട്ടില്‍ അത്ിക്രമിച്ചു കയറിയത്. പിന്നീട് നടന്നതു ഇങ്ങനെ

 

അതേസമയം സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസിനു പരാതി നല്‍കിയെങ്കിലും മേല്‍നടപടി ഉണ്ടായില്ലെന്നും ഇദ്ദേഹം പരാതിയായി പറയുന്നു