devika

കോവിഡ് ബാധിച്ച് അച്ഛന്‍ മരിച്ച ദിവസമ‌ടക്കം പത്താംക്ലാസ് പരീക്ഷയെഴുതിയെഴുതിയ ദേവികയ്ക്ക് എല്ലാവിഷയങ്ങള്‍ക്കും എപ്ലസ് തിളക്കം. പിപിഇ കിറ്റ് ധരിച്ചാണ് ദേവിക പരീക്ഷയെഴുതിയിരുന്നത്.

ദേവികയുടെ പിതാവ് ഓട്ടോഡ്രൈവറായ രമേശിന് ഏപ്രില്‍ അഞ്ചിനാണ് കോവിഡ് സ്ഥിരീകരിച്ചത്. എഴിന് ദേവികയ്ക്കും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. എട്ടാംതീയതി പത്താംക്ലാസ് പരീക്ഷ തുടങ്ങി. പിപിഇ കിറ്റ് ധരിച്ച് സഹോദരനൊപ്പം സ്കൂട്ടറിലാണ് പരീക്ഷയ്ക്ക് പോയിരുന്നത്. ഏപ്രില്‍ 12ന് മൂന്നാമത്തെ പരീക്ഷയുടെ ദിവസം പുലര്‍ച്ചെ ചികില്‍സയിലായിരുന്ന അച്ഛന്‍ മരിച്ചു. അന്നും ദേവിക സ്കൂളിലെത്തി പരീക്ഷ എഴുതി. തിരികെ വീട്ടിലെത്തി സംസ്കാര ചടങ്ങുകളിൽ പങ്കുകൊണ്ടു.

അധ്യാപകർ ഫോണിലൂടെ എപ്പോഴും വിളിച്ച് സംശയങ്ങൾ തീർക്കുകയും പാഠഭാഗങ്ങൾ ഓർമിപ്പിക്കുകയും ചെയ്യുമായിരുന്നു. പരീക്ഷാ സമയത്ത് പ്രധാനധ്യാപകൻ പിപിഇ കിറ്റ് ധരിച്ചെത്തി ദേവികയ്ക്ക് ധൈര്യം പകര്‍ന്നു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദേവിക പറഞ്ഞു. ദേവികയെ നഴ്സ് ആക്കണമെന്നായിരുന്നു പിതാവിന്‍റെ ആഗ്രഹം.