കോഴിക്കോട് െറയില്‍വേ സ്റ്റേഷന്‍ വികസനത്തിന് വേഗം കൂടുന്നു. വിദഗ്ധ പരിശോധനക്കായി െറയില്‍വേ ഉന്നതതല സംഘം അടുത്ത ആഴ്ച കോഴിക്കോട്ട് എത്തും. പദ്ധതി വേഗത്തില്‍ നടപ്പാക്കുമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി ഉറപ്പു നല്‍കിയതായി എം.കെ രാഘവന്‍ എം.പി പറഞ്ഞു.
പൊതു സ്വകാര്യ പങ്കാളിത്തതോടെയാണ് കോഴിക്കോട് െറയില്‍വേ സ്റ്റേഷന്‍ രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്തുക. പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട 46 സ്റ്റേഷനുകളില്‍ ഒന്നാണ് കോഴിക്കോട്. 2010ല്‍ പദ്ധതി പ്രഖ്യാപിച്ചു. 2017ല്‍ ഉദ്ഘാടനവും കഴിഞ്ഞു. പദ്ധതി അനിശ്ചിതമായി നീണ്ടുപോയ പശ്ചാത്തലത്തിലാണ് എം.കെ രാഘവന്‍ എം.പി ലോക്സഭയില്‍ ഈ വിഷയം ഉന്നയിച്ചത്. തുടര്‍ന്നാണ് സ്റ്റേഷന്‍ വികസനം വേഗത്തിലാക്കാന്‍ നടപടിയെന്ന് കേന്ദ്ര െറയില്‍വേ മന്ത്രി ഉറപ്പുനല്‍കിയത്.റെയില്‍വേ ലാന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി ഉദ്യോഗസ്ഥരാണ് കോഴിക്കോട്ട് എത്തുക.
ഉൗരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി 2018 ല്‍ റെയില്‍വേക്ക് ഡിസൈന്‍ സമര്‍പ്പിച്ചിരുന്നു. 75 കോടി രൂപയായിരുന്നു നേരത്തെ ചെലവ് കണക്കാക്കിയിരുന്നത്.ഇപ്പോള്‍ വിശദമായ പദ്ധതി രേഖക്ക് അനുസരിച്ച് ഈ തുകയില്‍ മാറ്റമുണ്ടാകും