FLOWRWB

ഓണക്കാലത്ത് കാസർകോട്ടെ ചെങ്കൽക്കുന്നുകളിൽ പൂത്തുലഞ്ഞ് കണ്ണാന്തളിപൂക്കള്‍. ചുട്ടുപൊള്ളുന്ന വേയിലത്ത് നില്‍ക്കുന്ന കണ്ണാന്തളിപൂക്കളെ തേടി കുട്ടികള്‍ എത്തിത്തുടങ്ങി. 

കാസർകോട്ടെ ചെങ്കൽക്കുന്നുകളിൽ സർവസാധാരണമാണ് കണ്ണാന്തളിപൂക്കൾ. അനന്തപുരത്തും നീർച്ചാലിലും മാന്യയിലും കണ്ണാന്തളിപൂക്കളുടെ മനംകുളിർപ്പിക്കുന്ന കാഴ്ചകൾ കാണാം. പതിവുപോലെ ഓണക്കാലത്ത് കണ്ണാന്തളിപൂക്കളുടെ ആവശ്യക്കാരായെത്തുന്നത് കുട്ടികളാണ്. മയിലുകളുടെ വിഹാരകേന്ദ്രം ആയതിനാല്‍ മറ്റ് കാഴ്ചകള്‍ക്കും കുറവില്ല. നീല, മഞ്ഞ, വെള്ള നിറങ്ങള്‍ ഇടകലർന്നുള്ള പൂക്കൾ കുലകളായാണ് ഉണ്ടാവുക. കൂടുതലായി ചെങ്കല്‍ കുന്നുകളിലും അതോടൊപ്പം പുല്‍മേടുകളിലുമാണ് ഇവയെ കാണാനാവുക. ഓണക്കാലത്ത് ഇവ പതിവായി പൂവിടും. ആയുർവേദത്തിൽ വിവിധ രോഗങ്ങൾക്ക് ഔഷധമായും കണ്ണാന്തളി ഉപയോഗിക്കാറുണ്ട്. 

ഒരുകാലത്ത് കേരളത്തില്‍ വ്യാപകമായി ഉണ്ടായിരുന്ന കണ്ണാന്തളി ഇന്ന് അപൂര്‍വമായി കാണുന്ന സസ്യങ്ങളുടെ ഗണത്തിലേക്ക് എത്തി. ചെങ്കൽ ക്വാറികൾ വ്യാപകമാകുന്നത് കാസര്‍കോട്ടെ കണ്ണാന്തളിപൂക്കളുടെ നിലനിൽപ്പുതന്നെ അപകടത്തിൽ ആക്കിയിരിക്കുകയാണ്.