ഏറെ നാളുകള്‍ക്ക് ശേഷം കുട്ടികളുടെ ആവേശം നിറയ്ക്കുന്ന മല്‍സരങ്ങള്‍ക്ക് പാലക്കാട് കോട്ട മൈതാനം സാക്ഷിയായി. ജില്ലാതല വടംവലി മല്‍സരത്തില്‍ കനത്ത ചൂടിനെ അവഗണിച്ചും ബലാബലം നിറയ്ക്കുന്ന പോരാട്ടമാണ് കുരുന്നുകള്‍ കാഴ്ചവച്ചത്. വിവിധ ഗ്രൂപ്പുകളിലായി പതിമൂന്ന് ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു.
ഇവര്‍ക്കിത് വെറുമൊരു മല്‍സരമായിരുന്നില്ല. കായികബലം അളക്കുന്നതിനൊപ്പം ആവേശത്തോെട ഒത്തുചേരാനുള്ള അവസരം ആരും പാഴാക്കിയില്ല. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ഓരോ ടീമും ആര്‍പ്പുവിളിച്ച് മുന്നേറുകയായിരുന്നു. കൈയ്യടിച്ച് പ്രോല്‍സാഹിപ്പിച്ച് രക്ഷിതാക്കളും അധ്യാപകരും കുട്ടികളുെട കരുതലിനൊപ്പം ചേര്‍ന്നു. വീടിന് പുറത്തിറങ്ങി സഹപാഠികളെ കണ്ടതിലുള്ള ആവേശമായിരുന്നു ഓരോരുത്തരുടെയും മുഖത്ത്. കനത്ത ചൂടൊന്നും പ്രകടനത്തെയോ ആവേശത്തെയോ കീഴ്പെടുത്തിയതേയില്ല.
പതിനൊന്നിനും പതിനഞ്ചിനുമിടയില്‍ പ്രായമുള്ളവര്‍ക്കായി സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ പതിമൂന്ന് ടീമുകള്‍ പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജില്ലാ വടംവലി അസോസിയേഷനായിരുന്നു സംഘാടനം. മല്‍സരം യാഥാര്‍ഥ്യമായതോടെ സംസ്ഥാന ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ കുരുന്നുകള്‍ക്ക് പ്രതിസന്ധിയില്ലാെത പങ്കെടുക്കാനാകും.