അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുന്നു. അപ്പർ കുട്ടനാടിന്റെ തെക്കൻ പ്രദേശങ്ങളേയും ഓണാട്ടുകരയുടെ വടക്കൻ മേഖലയേയുമാണ് ഇക്കുറി വെള്ളപ്പൊക്കം ബാധിച്ചത്. അച്ചൻകോവിലാറ്റിലെ ജലനിരപ്പുയർന്നു നിൽക്കുന്നതാണ് ആശങ്ക.
അപ്പർ കുട്ടനാടിന്റെ പടിഞ്ഞാറൻ മേഖലയായ വീയപുരം, ചെറുതന പഞ്ചായത്തുകളിൽ പുലർച്ചയോടെ ജലനിരപ്പ് ഉയർന്നു. ചക്കുളം ക്ഷേത്രത്തിലും സമീപത്തെ കടകളിലും വെള്ളം കയറി. ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലാണ് വലിയ തോതിൽ വെള്ളപ്പൊക്കം ബാധിച്ചത്. എണ്ണയ്ക്കാട് പ്രദേശത്ത് രാവിലെയാണ് വെള്ളമെത്തിയത്. കലുങ്കുകൾ പലരും കയ്യേറുന്നതാണ് ഈ മേഖലയെ വെള്ളത്തിലാക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു.
ഇന്ന് ഉച്ചവരെ വലിയ മഴയില്ലാതിരുന്നത് നേരിയ ആശ്വാസമായി .അച്ചൻകോവിലാറിലെ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. പമ്പയിലും, മണിമലയാറ്റിലും ജലനിരപ്പ് കുറഞ്ഞു തുടങ്ങി. മാവേലിക്കര - പന്തളം, കായംകുളം - പന്തളം, കായംകുളം അടൂർ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.