ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കാസർകോട് ജില്ലയിൽ ന്യൂറോളജിസ്റ്റിന്റെ സേവനം തുടങ്ങുന്നു. ഡിസംബർ ആദ്യവാരം പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന കാസർകോട് മെഡിക്കൽ കോളജ് ഒ.പിയിൽ ന്യൂറോളജിസ്റ്റ് ഉണ്ടാവുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
എൻഡോസൾഫാൻ ദുരിതം പേറുന്ന ആയിരങ്ങൾ ഉള്ള കാസർകോട് ജില്ലയിൽ ഇതുവരെ ന്യൂറോളജിസ്റ്റിന്റെ തസ്തിക പോലും ഉണ്ടായിരുന്നില്ല. ചിലരെ പല സമയങ്ങളിൽ നിയോഗിച്ചിരുന്നു എങ്കിലും അവർ ജോലിക്ക് വരാൻ കൂട്ടാക്കിയിരുന്നില്ല. ഇതോടെ കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർ പരിയാരത്തെയോ മംഗളൂരുവിനെയോ ആശ്രയിക്കുകയാണ് ഉണ്ടായിരുന്നത്. ഈ അവസ്ഥയ്ക്ക് മെഡിക്കൽ കോളജ് ഒ.പി. പ്രവർത്തനം തുടങ്ങുന്നതോടെ മാറ്റമുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്
ഉക്കിനടുക്കയിലുള്ള മെഡിക്കൽ കോളജിന് പുറമെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ന്യൂറോളജിസ്റ്റിന്റെ സേവനം സാധ്യമാകുമോ എന്ന് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.