hospital

ആലപ്പുഴ  കടപ്പുറത്തുള്ള വനിതാ ശിശു ആശുപത്രിയില്‍ ചികില്‍സയിലിരുന്ന കുട്ടികള്‍ക്ക് കുത്തിവയ്പിനെത്തുടര്‍ന്ന് വിറയലും ചര്‍ദിയും തളര്‍ച്ചയും. പനി,ചുമ തുടങ്ങിയ അസുഖങ്ങളെതുടര്‍ന്ന് ആശുപത്രിയിലുണ്ടായിരുന്ന 11 കുട്ടികള്‍ക്കാണ് ശാരീരിക അസ്വസ്ഥതകളുണ്ടായത്. കുത്തിവയ്പ്പിനുപയോഗിച്ച ആംപിസിലിന്‍ മരുന്നിന്‍റെ ഒരു ബാച്ചിനാണ്  പ്രശ്നമുണ്ടായതെന്നാണ് ഔദ്യോഗിക വിശദീകരണം. 

 

ആലപ്പുഴ കടപ്പുറത്തുള്ള  വനിതാശിശു ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ കുത്തിവയ്പെടുത്ത 11 കുട്ടികള്‍ക്കാണ് ശാരീരിക പ്രശ്നങ്ങളുണ്ടായത്. കുട്ടികള്‍ക്ക് തളര്‍ച്ചയും  വിറയലും ചര്‍ദിയുമുണ്ടായെന്ന് മാതാപിതാക്കള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

 

ഇന്നുരാവിലെ കുട്ടികളെ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്യാനും ശ്രമമുണ്ടായെന്ന് മാതപിതാക്കള്‍  കുറ്റപ്പെടുത്തി‌ കുത്തിവയ്പിനുപയോഗിച്ച ആംപിസിലിന്‍ മരുന്നിന്‍റെ ഒരു ബാച്ചിനാണ്  പ്രശ്നമുണ്ടായതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആശ പറഞ്ഞു. ഈ ബാച്ച് മരുന്ന് ഉപയോഗിക്കുന്നത് നിര്‍ത്തി. ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയതായും സൂപ്രണ്ട് അറിയിച്ചു. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് മരുന്ന് വിതരണം  ചെയതത്. കുട്ടികളുടെ മാതാപിതാക്കള്‍ ഡിഎംഒയ്ക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കി.