gandhi-metro

രക്തസാക്ഷിത്വ ദിനത്തില്‍ രാഷ്ട്രപിതാവിന് ആദരമര്‍പ്പിച്ച് കൊച്ചി മെട്രോ. എം.ജി റോഡ് മെട്രോ സ്റ്റേഷനില്‍ ഗാന്ധിജിയുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട ചുവര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് രാഷ്ട്രപിതാവിന്റെ എഴുപത്തിനാലാം രക്തസാക്ഷിത്വദിനം കൊച്ചി മെട്രോ ആചരിച്ചത്. 

മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ വിവിധ സംഭവങ്ങളാണ് എംജി റോഡ് മെട്രോ സ്റ്റേഷനിലെ ചുവരുകളില്‍ വരച്ചിട്ടിരിക്കുന്നത്. പഠനകാലം,ലണ്ടൻ ജീവിതം , ജവഹൽലാൽ നെഹ്റു , രവീദ്രനാഥ് ടാഗോർ, സർദാർ വല്ലഭായി പട്ടേൽ, അബ്ദുൾകലാം ആസാദ്, എന്നിവരോടെൊപ്പമുള്ള ചിത്രം , മധുരയിലെ പ്രസംഗം , ഉപ്പ് സത്യാഗ്രഹം , വട്ടമേശ സമ്മേളനം തുടങ്ങിയ ചരിത്രസംഭവങ്ങളെല്ലാം കോര്‍ത്തിണക്കിയ ഒരു ചുവര്‍ ചിത്ര പ്രദര്‍ശനം. ഇതാണ് ഇന്നേ ദിവസം കൊച്ചി മെട്രോ രാഷ്ട്രപിതാവിന് സമര്‍പ്പിക്കുന്ന ആദരം.കൊച്ചി ധ്രുവാ ആർട്ട്സിലെ കലാകാൻമാരാണ് ചുവർച്ചിത്രങ്ങൾ വരച്ചത്. പൊതുജനങ്ങൾക്കും മെട്രോയാത്രികർക്കും സന്ദർശിക്കാൻ കഴിയുന്ന തരത്തിലാണ് പ്രദർശനം.  എം ജി റോഡിനോട് ചേർന്നുള്ള കെട്ടിടത്തിന് ബാപ്പു കോംപ്ലെക്സ് എന്നും പേര് നകിയിട്ടുണ്ട്.