nedumkunnamwb

 വൈദ്യുതി മുടങ്ങിയാൽ വെളിച്ചം കാണാൻ മൊബൈൽ ഫോണുകളോ ടോർച്ച് ലൈറ്റോ തെളിയിക്കേണ്ട അവസ്ഥയിലാണ് നെടുംകുന്നം കൃഷിഭവനിലെ ജീവനക്കാർ. പഞ്ചായത്തു വക കെട്ടിടത്തിന്റെ ഏറ്റവും താഴെയുള്ള മുറിയിലാണ് കൃഷിഭവൻ പ്രവർത്തിക്കുന്നത്. ഒരു വാതിൽ മാത്രമാണുള്ളത്. ജനാലകൾ ഉണ്ടെങ്കിലും തുറന്നാലും മറ്റു മതിലുകളിലേക്കു തട്ടി നിൽക്കും. ഓഫിസിനുള്ളിലേക്ക് വെളിച്ചം കയറില്ല. 

ദിവസം പലവട്ടം വൈദ്യുതി മുടങ്ങും. ചിലപ്പോൾ മണിക്കൂറുകളോളം നീളും. വൈദ്യുതി മുടങ്ങുമ്പോൾ മൊബൈൽ ഫോണിൽ ടോർച്ച് തെളിയിച്ചാണ് ഇവർ ജോലി ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം. ഓഫിസിൽ ഒരു കംപ്യൂട്ടറുണ്ട്. യുപിഎസ് ഇല്ലാത്തതിനാൽ വൈദ്യുതി മുടങ്ങിയാൽ അപ്പോൾ തന്നെ നിൽക്കും. ഇതോടെ ചെയ്തു കൊണ്ടിരിക്കുന്ന   ജോലി മുടങ്ങും. വേനൽ മഴ ആരംഭിച്ചതോടെ മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങുന്നത്.