പത്തനംതിട്ട ചിറ്റാർ പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ അതിക്രമം. സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞുടച്ച കേസില്‍ അറസ്റ്റിലായ മണക്കയം സ്വദേശി ഷാജി തോമസാണ് അതിക്രമം നടത്തിയത്. ലഹരിയിലായിരുന്ന പ്രതി ഗ്രേഡ് എസ് ഐയെ ചവിട്ടി, സ്റ്റേഷനിലെ സ്കാനർ തല്ലിത്തകർത്തു, കസേരയും ബഞ്ചും നശിപ്പിച്ചു.