തിരുവനന്തപുരം ആര്‍.ഡി.ഒ കോടതിയിലെ തൊണ്ടിമുതലില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചതില്‍ സീനിയര്‍ സൂപ്രണ്ടുമാരെ ചോദ്യം ചെയ്യും. 2019ന് ശേഷം ജോലി നോക്കിയ സീനിയര്‍ സൂപ്രണ്ടുമാരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് സബ് കലക്ടര്‍ എം.എസ്.മാധവികുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു.
ലോക്കറിന്റെ താക്കോല്‍ സൂക്ഷിച്ചത് സീനിയര്‍ സൂപ്രണ്ടുമാരാണ്. പുറമെ നിന്നാരും മോഷ്ടിച്ചതിന്റെ ലക്ഷണമില്ലന്നും പ്രാഥമിക അന്വേഷണം നടത്തിയ സബ് കലക്ടര്‍ വ്യക്തമാക്കി.