upperkuttanad

കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതിനാൽ അപ്പർ കുട്ടനാട്ടിൽ ജലാശയങ്ങളിൽ ജലനിരപ്പ് അപകട നിലയിൽ തുടരുകയാണ്. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. രണ്ടാം കൃഷി ചെയ്യുന്ന പാടശേഖരങ്ങൾക്കും ജലനിരപ്പ് ഉയരുന്നത് ഭീഷണിയാണ്. 

പത്തനംതിട്ടയിൽ ഇന്നലെ അർധരാത്രി മുതൽ പുലർച്ചെ വരെ ശക്തമായി മഴ പെയ്തു. പത്തനംതിട്ട ജില്ലയിലും അപ്പർ കുട്ടനാട്ടിലുമായി വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി അഞ്ഞൂറോളം കുടുംബങ്ങൾ കഴിയുന്നുണ്ട്.