bandhi

ഓണമെത്തുംമുന്‍പേ ബന്തിപ്പൂക്കളുടെ വസന്തം ഒരുങ്ങിയിരിക്കുകയാണ് ചെങ്ങന്നൂരില്‍ . ഓണവിപണി ലക്ഷ്യമിട്ടുള്ള ബന്തിപ്പൂക്കൃഷിയുമായി എത്തിയത് ഒരുപറ്റം തൊഴിലുറപ്പ് തൊഴിലാളികളാണ്. ഒട്ടേറെ ആളുകളാണ് ചെങ്ങന്നൂരിലെ ബന്തിപ്പൂവസന്തം കാണാനെത്തുന്നത്. 

 

മഞ്ഞയും ഓറഞ്ചും നിറങ്ങളില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന ബന്തിപ്പൂക്കള്‍ . ഇക്കുറി ഓണപ്പൂക്കളങ്ങളില്‍ നിറയാന്‍ ഇവയുമുണ്ട്. ചെങ്ങന്നൂര്‍ സ്വദേശി രാജേഷ് കല്ലുംപറമ്പത്ത് പാ‌ട്ടത്തിനെടുത്ത അമ്പത് സെന്‍റ് സ്ഥലത്താണ് ബന്തിപ്പൂക്കളുടെ വസന്തം ഒരുങ്ങിയിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ പരിചരണത്തിലാണ് പൂക്കൃഷി. 

 

ഓണവിപണിയില്‍ എത്തിച്ചാല്‍ മികച്ച വില ലഭിക്കുമെന്നാണ് പ്രതീക്ഷ.