periyar

TAGS

ആലുവ പെരിയാറിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആലുവ പെരിയാർ റിവർ സിമ്മേഴ്സ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വെള്ളപ്പൊക്കത്തിന് ശേഷം ഉണ്ടായ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആലുവ ജലശുദ്ധീകരണശാലയുടെ പരിസരപ്രദേശങ്ങളിലും, റെയിൽവേ പാലത്തിന്റെ സമീപപ്രദേശങ്ങളിലുമാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് തീരത്തും പാലത്തിന്റെ തൂണുകളിലും മാലിന്യത്തിന്റെ അളവ് വളരെ കൂടുതലാണ്. കൊച്ചി നഗരത്തിന്റെ പ്രധാന കുടിവെള്ള സ്രോതസായ പെരിയാറിനെ സംരക്ഷിക്കുക, പെരിയാർ മാലിന്യ വിമുക്തമാക്കുക എന്നിവയാണ് ശുചീകരണത്തിലൂടെ പെരിയാർ റിവർ സിമ്മേഴ്സ് മുന്നോട്ട് വെക്കുന്നത്. ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തി പുഴയുടെ ഒഴുക്ക് സുഗമമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

കഴിഞ്ഞ ആറു വർഷമായി പെരിയാർ റിവർ സിമ്മേഴ്സ് നദിയിലെ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമാണ്. പുഴയിൽ സ്ഥിരമായി നീന്താനെത്തുന്ന 31 പേരാണ് കൂട്ടായ്മയിലുള്ളത്.