post-office

TAGS

നാട്ടുകാരുടെ കൂട്ടായ്മയില്‍ പോസ്റ്റ് ഓഫിസ് കെട്ടിടത്തിന് പുനര്‍ജന്‍മം. തൃശൂര്‍ മുളയത്തു നിന്നാണ് പോസ്റ്റ് ഓഫിസിനെ ഹൃദയത്തിലേറ്റിയ നാട്ടുകാരുടെ കഥ. തൃശൂര്‍ മുളയത്തെ പോസ്റ്റ് ഓഫിസിന്റെ പഴയ അവസ്ഥ ഇങ്ങനെയായിരുന്നു. മുപ്പത്തിയെട്ടു വര്‍ഷത്തെ പഴക്കമുണ്ട്. തപാല്‍ വകുപ്പിലെ രണ്ടു ജീവനക്കാര്‍ ജീവന്‍ പണയപ്പെടുത്തി ജോലി ചെയ്യേണ്ട അവസ്ഥയായിരുന്നു. ജീവിതത്തിലെ പല പ്രധാനപ്പെട്ട വിവരങ്ങളും അറിയിച്ചിട്ടുള്ള പോസ്റ്റ് ഓഫിസിനെ കൈവിട്ടു കളയാന്‍ നാട്ടുകാര്‍ തയാറായില്ല. 

ഒന്നേമുക്കാല്‍ ലക്ഷം രൂപ സ്വന്തം കയ്യില്‍ നിന്ന് മുടക്കി നാട്ടുകാര്‍തന്നെ നവീകരിക്കാന്‍ മുന്നിട്ടിറങ്ങി. പഞ്ചായത്ത് ജനപ്രതിനിധികള്‍ നാട്ടുകാര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി. ജീവനക്കാര്‍ക്കായി പ്രത്യേക ശുചിമുറിയും പണിതു. നേരത്തെ, അയല്‍പ്പക്കത്തെ വീട്ടിലെ ശുചിമുറിയാണ് ജീവനക്കാര്‍ ഉപയോഗിച്ചിരുന്നത്. തപാല്‍ സേവനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞാണ് പോസ്റ്റ് ഓഫിസ് നാട്ടുകാര്‍ നവീകരിച്ചത്. മുളയത്തെ കുട്ടികളുടെ ഗ്രാമമായ എസ്.ഒ.എസ്. സൗജന്യമായി നല്‍കിയ ഭൂമിയും കെട്ടിടവുമായിരുന്നു ഇത്. നവീകരിച്ച പോസ്റ്റ് ഓഫിസിന്റെ ഉദ്ഘാടനം സ്ഥലം എം.എല്‍.എയും റവന്യൂമന്ത്രിയുമായ കെ.രാജന്‍ നിര്‍വഹിച്ചു.

തപാല്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങിയായിരുന്നു പോസ്റ്റ് ഓഫിസ് നവീകരിക്കാന്‍ നാട്ടുകാര്‍ മെനക്കെട്ടിറങ്ങിയത്. ഇമെയിലുകള്‍ വ്യാപകമായ കാലത്തും പോസ്റ്റ് ഓഫിസിനെ കൈവിടാന്‍ നാട്ടുകാര്‍ തയാറല്ലെന്നതിന്റെ ഉദാഹരണമാണ് ഈ മുളയം മോഡല്‍.