പൊടിക്കൽ മുതൽ വാക്വം ക്ലീനിങ് വരെ ചെയ്യുന്ന സ്മാർട്ട് മിക്സിയെക്കുറിച്ചാണ് ഇനി. സോളർ പാനൽ ഉപയോഗിച്ച് ചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്നതാണ് തൊടുപുഴ വഴിത്തല സ്വദേശിയുടെ കണ്ടുപിടുത്തം. കാഴ്ചയിൽ വളരെ പഴയ മോഡൽ ഒരു മിക്സി .പക്ഷേ ഓണാക്കുന്നത് റിമോട്ടിലാണ്.
വഴിത്തല സ്വദേശി ബിജു നാരായണന്റെ ഈ സ്മാർട്ട് മിക്സി അനുബന്ധ ഉപകരണങ്ങളുടെ നീണ്ടനിര കൊണ്ട് വ്യത്യസ്തം. സാദാ മിക്സിയുടെ പ്രവർത്തനങ്ങൾക്ക് പുറമേ പച്ചക്കറി അരിയാം, ഫാൻ പിടിപ്പിക്കാം, തേങ്ങ ചിരകാം , ചെറു വാക്വം ക്ലീനറും ബ്ലോവറുമാക്കാം. എഫ് എം റേഡിയോയിൽ പാട്ടും, എമർജൻസി ലൈറ്റും , ഗ്യാസ് ലീക്കായാൽ അലാമും . പ്രത്യേകമായി ഡിസൈൻ ചെയ്ത മോട്ടോറിന് പേറ്റന്റുമുണ്ട്.
എളുപ്പത്തിൽ വ്യാവസായികമായി നിർമിക്കാമെന്ന് കരുതി സമീപിച്ചവരെല്ലാം പിൻവാങ്ങി. നല്ലൊരു ഡിസൈനിൽ സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ സ്മാർട്ട് മിക്സി വിപണിയിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജു .