jodo-yathra-pisharody

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേർന്ന് നടൻ രമേഷ് പിഷാരടി. വി.ടി. ബൽറാം പങ്കുവച്ച മനോഹരമായ ചിത്രത്തിലാണ് രാഹുൽ ഗാന്ധിക്കൊപ്പം നടക്കുന്ന പിഷാരടിയെ കാണാനാകുക. കൊച്ചു കുഞ്ഞിനെ തോളിൽവച്ച് നടക്കുന്ന രാഹുൽ ഗാന്ധിയാണ് ഫോട്ടോയെ വേറിട്ടതാക്കുന്നത്.

അച്ഛന്റെ തോളിൽ ഇരുന്ന് ജോഡോ യാത്രയിൽ പങ്കാളിയായ കൊച്ചുമിടുക്കിയെ കണ്ടതും തന്റെ അരികിലേക്ക് വരാൻ രാഹുൽ ആവശ്യപ്പെടുകയായിരുന്നു. 

അതേ സമയം ജോഡോ യാത്ര ആവേശത്തിരയിളക്കി മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. ഇന്നലെ പുലാമന്തോളിൽനിന്നു തുടങ്ങിയ യാത്രയിൽ ആയിരങ്ങളാണ് രാഹുൽഗാന്ധിക്കൊപ്പം നടന്നത്. യാത്രയ്ക്കിടെ കർഷകരോടും പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗ് പ്രതിനിധികളോടും  സംവദിച്ചു. പദയാത്ര ഇന്നും നാളെയുംകൂടി ജില്ലയിലുണ്ടാകും. 

Rahul Gandhi's Bharath Jodo Yatra Malappuram