കനത്തമഴയില്‍ റോഡു തകര്‍ന്നതോടെ തിരുവന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ പൊന്‍മുടി പൂര്‍ണമായും ഒറ്റപ്പെട്ടു. കഴിഞ്ഞ മാസം അഞ്ചിനാണു പന്ത്രണ്ടാം വളവിലെ റോഡ് പകുതിയോളം ഇടിഞ്ഞത്. പുനരുദ്ധാരണം നടക്കുന്നതിനിടെയാണ് ഇന്നലെ റോഡ് പൂര്‍ണമായും തകര്‍ന്നത്. തോട്ടം തൊഴിലാളികളാണു ഗതാഗതം നിലച്ചതോടെ ദുരിതത്തിലായത്. വിദ്യാര്‍ഥികളുടെ പഠനവും പ്രതിസന്ധിയിലായി.