പുരാണങ്ങളിലും മുത്തശ്ശിക്കഥകളിലും നരബലിയുടെ കഥകൾ കേട്ടുഭയന്ന നമ്മൾക്ക് മുന്നിൽ അങ്ങനെയൊന്ന് നടന്നു കഴിഞ്ഞിരിക്കുന്നു. അതു കേരളത്തിന്റെ മണ്ണിൽ. ഒന്നല്ല, രണ്ടു പേരാണ് നരബലിയെന്ന പേരിൽ അരുംകൊല ചെയ്യപ്പെട്ടിരിക്കുന്നത്. നാടിന്റെ പ്രിയ ‘ആഞ്ഞിലിമൂട്ടിൽ വൈദ്യൻമാർ’ കൊലപാതകികളാണെന്ന് വിശ്വസിക്കാനായില്ല ആദ്യം ഇലന്തൂരിന്. ആ ക്രൂരത കേട്ട് ഞെട്ടി വിറച്ചു നാട്. ഇതിനെല്ലാം പിന്നിൽ ഒരു കൊടും ക്രിമിനലും.