സംസ്ഥാനത്തെ ആദ്യത്തെ കൈത്തറി ഉത്പാദക കമ്പനി ബാലരാമപുരത്ത് നിലവില്‍ വന്നു. നബാര്‍ഡ് സഹായത്തോടെയാണ് പുതിയസംരംഭം രൂപമെടുത്തത്. ആധുനിക വത്ക്കരണത്തിലൂടെ കൂടുതല്‍വിപണി സാധ്യതകള്‍ കണ്ടെത്തണമെന്ന് പദ്ധതി ഉത്ഘാടനം ചെയ്ത കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍പറഞ്ഞു <
ബാലരാമപുരത്തെ പരമ്പരാഗത കൈത്തറിക്ക് കൂടുതല്‍ ആധുനിക വത്ക്കരണവും വിപണി സാധ്യതകളും തുറക്കാനാണ് കൈത്തറി ഉത്പാദക കമ്പനി രൂപീകരിച്ചത്. നബാര്‍ഡ്, സര്‍ക്കാരിതര സംഘടനയായ സിസ്സ നെയ്ത്തുകാര്‍ എന്നിവര്‍സംയുക്തമായാണ് ഇതിന് തുടക്കം കുറിച്ചത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ഉത്ഘാടനം നിര്‍വഹിച്ചു.
വിഴിഞ്ഞം തുറമുഖം നിലവില്‍വരുത്തന് ബാലരാമപുരത്തെ പരമ്പരാഗത വ്യവസായത്തിന് കൈത്താങ്ങാകുമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ബാലരാമപുരത്തുനെയ്ത കൈത്തറി സരിയിലാണ് കേന്ദ്രധനമന്ത്രി കൈത്തറി കമ്പനിയുടെ ഉത്ഘാടനത്തിനെത്തിയത്. ബാലരാമപുരത്തെ നെയ്ത്തുകാരുടെ മികവിനെ മന്ത്രി അഭിനന്ദിച്ചു. എം.വിന്‍സെന്‍ര് എം.എല്‍.എയും ചടങ്ങില്‍പങ്കെടുത്തു.