വ്യാപക പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ വൈറ്റില കുന്നറ പാര്‍ക്ക് ഇന്ന് കുട്ടികള്‍ക്കായി തുറന്നുകൊടുക്കും. ഏറെ നാളായി പൂട്ടി കിടന്ന പാര്‍ക്ക് കെഎംആര്‍എലാണ് നവീകരിച്ചത്. ഉദ്ഘാടനം പ്രഖ്യാപിച്ചെങ്കിലും പാര്‍ക്കിലെ ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നും പരാതിയുണ്ട്. കുന്നറ പാര്‍ക്കില്‍ ഇനി കുട്ടികളുടെ കളി ചിരികളുയരും. പ്രകൃതിസൗഹാര്‍ദമായ പാര്‍ക്കില്‍ ആധുനിക കളിയുപകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൊച്ചു കലാകാരനായ എഡ്മണ്ട് ക്ലിന്‍റിന്‍റെ ചിത്രങ്ങള്‍ക്കായും ഒരിടമുണ്ട്. ഗ്ലാസ് ഹൗസാണ് മറ്റൊരു ആകര്‍ഷണം. മെട്രോ നിര്‍മാണത്തിന്‍റെ ഭാഗമായി പൊളിച്ചിട്ട
പാര്‍ക്ക് രണ്ട് കോടിയിലേറെ രൂപ മുടക്കിയാണ് കെഎംആര്‍എല്‍ നവീകരിച്ചത്. ചെറിയ മഴയില്‍പോലും വെള്ളം നിറയുന്ന പാര്‍ക്കില്‍ ജോലികള്‍ ഇനിയും തീരാനുണ്ടെന്ന് കൗണ്‍സിലര്‍. പാര്‍ക്ക് തുറന്നുകൊടുക്കാത്തതിനെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധങ്ങള്‍.