വയനാട്ട് പുതുശേരി വെള്ളാരംകുന്നില്‍ കര്‍ഷകനെ ആക്രമിച്ച കടുവയെ മയക്കുവെടി വയ്ക്കാന്‍ വനംവകുപ്പ് അനുമതി തേടി. കടുവയ്ക്കായി തിരച്ചില്‍ തുടരുകയാണ്. നാട്ടുകാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കുന്നുണ്ട്. സാലു പള്ളിപ്പുറം എന്ന കര്‍ഷകനെയാണ് ആക്രമിച്ചത്.
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. മാനന്തവാടി വെള്ളാരംകുന്നിലാണ് കടുവയിറങ്ങിയത്. തോട്ടത്തിലുണ്ടായിരുന്ന കടുവ പള്ളിപ്പുറത്ത് സാലുവിനെ കടുവ ആക്രമിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരുക്കേറ്റ സാലുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഒൻപതുമണിയോടെ പുല്ല്ചെത്താൻ പോയ വീട്ടമ്മ ലിസിയും കടുവയെ കണ്ടിരുന്നു. സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് ജോലിക്കാരും കടുവയെ കണ്ടു. മക്കിയാട് ഫോറസ്റ്റ് ഡിവിഷനിൽ ഉൾപ്പെട്ട ജനവാസ മേഖലയിലാണ് കടുവ ഇറങ്ങിയത്. വനപാലകർ പ്രദേശത്ത് തിരച്ചിൽ തുടങ്ങി.