സംസ്ഥാനത്തെ സ്പോട്സ് ഹോസ്റ്റലുകളിലെ കായിക പ്രതിഭകള്‍ക്ക് ഭക്ഷണത്തിനുള്ള തുക നിഷേധിച്ച് സര്‍ക്കാര്‍. എയ്ഡഡ് കോളജ്, സ്‌കൂളുകള്‍ എന്നിവയോടനുബന്ധിച്ച, സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലെ 2000ത്തില്‍പരം പേരുടെ ഭക്ഷണ അലവന്‍സാണ് എട്ടുമാസമായി കൊടുക്കാത്തത്. കായിക വകുപ്പ് കുട്ടികളെ പട്ടിണിക്കിടുന്നത് തുടരുമ്പോള്‍, സ്പോട്സ് ഹോസ്റ്റലുകളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി.
സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നാണ് ഫണ്ട് നല്‍കേണ്ടത്. മാസങ്ങളായി വിദ്യാര്‍ഥികളുടെ ഭക്ഷണ അലവന്‍സ് കൊടുക്കാത്തതിന് കാരണം പോലുമില്ല. പല കായികാധ്യാപകരും കടം വാങ്ങിയും മറ്റുമാണ് ഹോസ്റ്റല്‍ നടത്തികൊണ്ടുപോകുന്നത്. ഇനിയുമെങ്ങനെ മുന്നോട്ടുപോകുമെന്ന വെല്ലുവിളിയിലാണ് അവര്‍.