ദക്ഷിണേന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഏറ്റവും കൂടുതല്‍ കേരളത്തില്‍. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിനു 108 രൂപയാണെങ്കില്‍ ചെന്നൈയില്‍ ഇത് 102.63 മത്രമാണ്. കര്‍ണാടകയില്‍ കേരളത്തിലെ വിലയേക്കാള്‍ ശരാശരി 7 രൂപയുടെ കുറവാണുള്ളത്. ഇതോടെ, അന്തര്‍സംസ്ഥാന യാത്ര നടത്തുന്ന കെ.എസ് ആര്‍.ടി.സിയും മറ്റുവാഹനങ്ങളും ഫുള്‍ടാങ്ക് ഇന്ധനം നിറച്ചാണു കേരളത്തിലേക്ക് മടങ്ങുന്നത്.
കേരളത്തിലെ പെട്രോള്‍ വിലയേക്കാള്‍ മൂന്നുരുപയാണ് ഇതുവഴി തമിഴ്നാട്ടില്‍ കുറഞ്ഞത്. നികുതി കുറച്ചതിലൂടെയുള്ള വരുമാന നഷ്ടം ജനങ്ങളുടെ ക്രയവിക്രയ ശേഷി വര്‍ധിക്കുന്നതിലൂടെ മറികടക്കാമെന്നാണു തന്ത്രം. പെട്രോളിനു ചെന്നൈയില്‍ 102.63ഉം മധുരയില്‍ 103.39ഉം കോയമ്പത്തൂരില്‍ 103.1ഉം ആണു വില. ദക്ഷിണേന്ത്യയില്‍ ഇന്ധന വില ഏറ്റവും കുറവുള്ളത് കര്‍ണാടകയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥന അനുസരിച്ചു വാറ്റ് നികുതിയില്‍ ഏഴുരൂപയാണു കുറവു വരുത്തിയത്. പെട്രോളിനു ബെംഗളുവില്‍ 101.94 ഉം മൈസുരുവില്‍ 101.5 രൂപയുമാണു നിരക്ക്. ഡീസലിനും ഏഴുരൂപയുടെ കുറവുണ്ട്. കെ.എസ്.ആര്‍.ടി.സിക്കെന്നപോലെ സ്വന്തം വാഹനങ്ങളില്‍ നാട്ടിലേക്കു പോകുന്ന ബെംഗളുരു മലയാളികള്‍ക്കും ചെറുതല്ലാത്ത ആശ്വാസമാണീ വിലവ്യത്യാസം.
ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകള്‍ പലചരക്ക്, പച്ചക്കറിയടക്കമുള്ള സകല സാധനങ്ങളുടെയും വിലകളെ സ്വാധീനിക്കുമെന്നതിനാല്‍, ഈകുറവ് വിലക്കയറ്റത്തിന്റെ വറച്ചട്ടിയില്‍ നില്‍ക്കുന്ന സാധാരണക്കാരനു നല്‍കുന്നതd ചെറുതല്ലാത്ത ആശ്വാസമാണ്.