hope

വിവിധ സാഹചര്യങ്ങളില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്ന കുട്ടികള്‍ക്ക് കൈത്താങ്ങാകുകയാണ് കേരള പൊലീസിന്റെ ഹോപ് പദ്ധതി. കോഴിക്കോട് ജില്ലയില്‍ നിന്നുമാത്രം 147  വിദ്യാര്‍ഥികളാണ് ഹോപ് വഴി ഇത്തവണ എസ്എല്‍എസി പ്ലസ്ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. 

 

ജീവിതസാഹചര്യങ്ങള്‍ കാരണം കലാലയം മറക്കേണ്ടിവന്നവര്‍, തിരിച്ചറിവില്ലാതെ പോയ നാളില്‍ വഴിതെറ്റിപ്പോയവര്‍ ഇവരെല്ലാരും ഒരുമിച്ച് പോരാടുകയാണ് ജീവിതം തിരിച്ചുപിടിക്കാന്‍. പരീക്ഷ പാസാകാന്‍. ജനമൈത്രി പൊലീസിന്റെയും വിദ്യാലയങ്ങളുടെയും സഹയത്തോടെയാണ് കുട്ടികളെ കണ്ടെത്തിയത്. തൊണ്ടയാടുള്ള കേന്ദ്രത്തിലാണ് ഇവര്‍ക്കുള്ള പരിശീലനം. ജോലി ചെയ്യുന്നവര്‍ക്ക് അവധി ദിനത്തിലാണ് ക്ലാസുകള്‍. 

 

2018 ലാണ് കേരളപൊലീസ് ഹോപ് പദ്ധതി ആരംഭിച്ചത്. 2019 മുതല്‍ കോഴിക്കോടും പദ്ധതിയുടെ ഭാഗമായി.ഹോപിലൂടെ പഠിച്ച ഭൂരിഭാഗം കുട്ടികളും ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയിട്ടുണ്ട്.