firepkg

ചെങ്ങന്നൂർ നഗരസഭ കെട്ടിട സമുച്ചയത്തിന്റെ താഴത്തെ നിലയിൽ തീപിടുത്തം. 500 കിലോയോളം ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന സ്റ്റോർ റൂമിലാണ് തീ പിടുത്തമുണ്ടായത്. രക്ഷാപ്രവർത്തനത്തിനിടെ അഗ്നിശമനസേന ഉദ്യോഗസ്ഥൻ പ്രദീപ്കുമാറിന്റെ കണ്ണിൽ രാസവസ്തു വീണ് പരുക്കേറ്റു.

 

രാവിലെ പത്തരയോടെ ശുചീകരണ തൊഴിലാളി എത്തിയപ്പോഴാണ് ചെറിയ പൊട്ടിത്തെറിയും പുകയും ശ്രദ്ധയിൽപ്പെട്ടത്. മുകളിലെ നിലയിൽ പുകയും ഉയർന്നിരുന്നു. ഉടനെ ചെങ്ങന്നൂരിൽ നിന്നും തിരുവല്ലയിൽ നിന്നും രണ്ടു യൂണിറ്റ് അഗ്നിശമനസേനയെത്തി തീ അണയ്ക്കുകയായിരുന്നു. വേഗത്തിൽ അണക്കാൻ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കി. ബ്ലീച്ചിങ് പൗഡറിലെ രാസമാറ്റമാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് അനുമാനം. അതേസമയം ബ്ലീച്ചിംഗ് പൗഡർ മാറ്റാൻ ഇരിക്കുകയായിരുന്നു എന്നാണ് മുനിസിപ്പൽ ചെയർപേഴ്സന്റെ ന്യായീകരണം. 

 

രക്ഷാപ്രവർത്തനത്തിനിടെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രദീപ്കുമാറിന്റെ കണ്ണിലേക്ക് രാസവസ്തു വീണു. അസ്വസ്ഥതയുണ്ടായ പ്രദീപിനെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

 

 fire broke out in the Chengannur municipal building complex