navarathri

ഇന്ന് മഹാനവമി. നവരാത്രി വ്രതാനുഷ്ഠാനത്തിന്റ ഭാഗമായുള്ള വിശേഷാല്‍ പൂജയ്ക്കായി നിരവധി ഭക്തരാണ് രാവിലെ മുതല്‍ ക്ഷേത്രങ്ങളിലെത്തുന്നത്. വിജയദശമി ദിനമായ നാളെ ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും.

െഎശ്വര്യദേവതായ മഹാലക്ഷ്മിയെ ആരാധിക്കുന്ന ദിവസമാണ് മഹാനവമി. ഈ ദിവസം പൂര്‍ണ ഉപവാസമെടുക്കുന്നത് അനുഗ്രഹദായകമെന്നാണ് വിശ്വാസം. രാവിലെ മുതല്‍ ക്ഷേത്രങ്ങളിലെല്ലാം വിശേഷാല്‍ പൂജകള്‍ തുടങ്ങിക്കഴിഞ്ഞു. പുഷ്പ രഥോല്‍സവമാണ് കൊല്ലൂര്‍ മൂകാംബിക ദേവീ ക്ഷേത്രത്തിലെ പ്രധാന ചടങ്ങ്. പുഷ്പത്താല്‍ അലങ്കരിച്ച രഥത്തില്‍ ദേവിയെ എഴുന്നെള്ളിച്ച് ക്ഷേത്രത്തിന് പ്രദക്ഷിണം വയ്ക്കും

വിജയദശമി ദിനമായ നാളെ അക്ഷരപൂജയാണ് പ്രധാനം. കുരുന്നുകളെ എഴുത്തിനിരുത്താനുള്ള ഒരുക്കങ്ങള്‍ ആരാധനാലയങ്ങളിലും വിവിധ സാംസ്കാരിക കേന്ദ്രങ്ങളിലും പൂര്‍ത്തിയായികഴിഞ്ഞു. മലയാള മനോരമയുടെ വിവിധ കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാനെത്തും. തിരൂര്‍ തുഞ്ചന്‍ പറമ്പ്,  െഎരാണിമുട്ടം തുഞ്ചന്‍ സ്മാരകം,കോട്ടയം പനച്ചിക്കാട് ഉള്‍പ്പടെ വിവിധ ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലും രാവിലെ മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും.

malappuram navaratri celebrations

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.