thankiyanki

മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താനുള്ള തങ്കയങ്കിയുമായുള്ള ഘോഷയാത്ര ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. പുലര്‍ച്ചെ ഭക്തര്‍ക്ക് തങ്കയങ്കി കണ്ട് തൊഴാനും സൗകര്യം ഒരുക്കിയിരുന്നു.   26ന് തങ്കയങ്കി സന്നിധാനത്തെത്തും. 27നാണ് മണ്ഡലപൂജ 

<പുലര്‍ച്ചെ അഞ്ചിന് സ്ട്രോങ് റൂം തുറന്ന് പുറത്തെടുത്ത തങ്കയങ്കി ക്ഷേത്രത്തിലെ ആനക്കൊട്ടിലിലെ പ്രത്യേക മണ്ഡപത്തിലെത്തിച്ചു. പുലര്‍ച്ചെ മുതല്‍ തങ്കയങ്കി കണ്ടു തൊഴാനായി ഭക്തര്‍ എത്തിക്കൊണ്ടിരുന്നു. ഏഴ് മണിക്ക് നാദസ്വരത്തിന്‍റെ അകമ്പടിയില്‍ തങ്കയങ്കി ക്ഷേത്രത്തിന് പുറത്ത് കാത്തു കിടന്ന പ്രത്യേക രഥത്തിലേക്ക് മാറ്റി. 

വീടുകളിലേയും ക്ഷേത്രങ്ങളിലേയും വിവിധ കൂട്ടായ്മകളും നിറപറയിട്ട് സ്വീകരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്, ജില്ലാ കലക്ടര്‍ എ.ഷിബു. തുടങ്ങിയവരും ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തി. 1973ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മയാണ് 420 പവന്‍ തൂങ്കമുള്ള തങ്കയങ്കി സമര്‍പ്പിച്ചത്. തങ്കയങ്കി സമര്‍പ്പിച്ച് അരനൂറ്റാണ്ട് പിന്നിടുന്ന വര്‍ഷം കൂടിയാണിത്. വന്‍ സുരക്ഷയിലാണ് യാത്ര. ഇന്ന് ഓമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിലും നാളെ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും മൂന്നാം ദിവസം പെരുനാട് അയപ്പ ക്ഷേത്രത്തിലും രാത്രിയില്‍ തങ്ങും. ഇരുപത്തിയാറിന് സന്നിധാനത്തെത്തും. അന്ന് തങ്കയങ്കി ചാര്‍ത്തിയാണ് ദീപാരാധന. ഇരുപത്തിയേഴിന് രാവിലെ 10.30നും 11നും ഇടയിലാണ് മണ്ഡലപൂജ.

Thanga anki procession started from aranmula