k-smart

 

തദ്ദേശ സ്വയംഭരണ സേവനങ്ങൾ പുതുവർഷം ഒറ്റ ക്ലിക്കിൽ ലഭിക്കും. കെ.സ്മാർട് എന്ന സംയോജിത സോഫ്റ്റ് വെയറിലൂടെ ജനന സർട്ടിഫിക്കറ്റു മുതൽ കെട്ടിട നിർമാണ പെർമിറ്റു വരെ ലഭിക്കും. പൂർണമായും പേപ്പർ രഹിത സേവനങ്ങൾ ആദ്യഘട്ടത്തിൽ മുനിസിപ്പാലിറ്റിയിലും ,കോർപറേഷനിലും നടപ്പാക്കുന്ന പദ്ധതി വൈകാതെ പഞ്ചായത്തുകളിലും നടപ്പാക്കും. 

 

ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിടനിർമാണ പെർമിറ്റ്, പൊതുജന പരാതി പരിഹാരം, വ്യാപാര ലൈസൻസ്, അപേക്ഷകൾ, ബില്ലുകൾ എന്നിവയെല്ലാം ഇനി ഓൺ ലൈനാണ്. കേരളസൊല്യൂഷൻ ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻഫർമേഷൻ എന്നതാണ്  കെ-സ്മാർട്ട്. പ്ലേ സ്റ്റോറിൽ നിന്നു ഈ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. know your land ഓപ്ഷനിലൂടെ സ്ഥലം നിലം, പുരയിടം തുടങ്ങിയവയാണോ, കെട്ടിട നിർമാണത്തിന് എത്ര ഉയരം വരെയാകാം എന്നിവയെല്ലാം അറിയാൻ കഴിയും. ഒരേ സമയത്ത് എത്ര പേർക്ക് വേണമെങ്കിലും സൈറ്റിൽ പ്രവേശിക്കാം.

 

മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ ജനുവരി ഒന്നു മുതൽ നടപ്പാകുന്ന പദ്ധതി ഏപ്രിൽ ഒന്നു മുതൽ എല്ലാ പഞ്ചായത്തുകളിലേക്കും വരും. 

 

Local Self-Government through K.Smart