ഇടുക്കിയിൽ ഇടതുപക്ഷ ഹർത്താലിനെ ചൊല്ലി മുന്നണിപ്പോര് കടുക്കുന്നു. ഹർത്താൽ ദിനത്തിൽ ഗവർണർ പങ്കെടുക്കുന്ന വ്യാപാരി വ്യവസായികളുടെ പരിപാടിക്ക് സംരക്ഷണം ഒരുക്കുമെന്ന് ഇടുക്കി എം പി ഡീൻ കുര്യക്കോസ്. ഗവർണറെത്തുന്നത് ജില്ലയിൽ കലാപമുണ്ടാക്കാനെന്ന് സിപിഎം ജില്ല സെക്രട്ടറി സി വി വർഗീസ്. എന്നാല്‍ പരിപാടിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി.
ഭൂപതിപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പ് വെയ്ക്കാതത്തിനെതിരെയുള്ള എൽ ഡി എഫ് രാജ് ഭവൻ മാർച്ച് നാളെയാണ് . അന്നേദിവസം ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് ഹർത്താൽ. ഹർത്താൽ പരിഹാസ്യം എന്ന് ഡീൻ കുര്യാക്കോസ് എംപി.
വാപോയ കോടാലിയാണ് ഡീൻ കുര്യാക്കോസെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. ഹർത്താൽ സമാധാനപരമായിരിക്കും എന്ന് എൽ ഡി എഫ് ജില്ല കൺവീനർ. ശബരിമല തീർത്ഥാടനത്തിന് തടസമുണ്ടാക്കാനാണ് ഹർത്താൽ പ്രഖ്യാപിച്ചതെന്നാണ് ബിജെപി ജില്ല കമ്മറ്റി ആരോപണം. എന്നാൽ ഹർത്താൽ ദിനത്തിൽ കടകൾ അടച്ചിടനാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ തീരുമാനം.