kannur

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി. തളിപ്പറമ്പ് പടപ്പേങ്ങാട് മേഖലയിലാണ് കഴിഞ്ഞദിവസം രാത്രിയോടെ പോസ്റ്ററുകൾ  വ്യാപകമായി കീറി കളഞ്ഞ നിലയിൽ കണ്ടെത്തിയത്. 

കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പടപ്പേങ്ങാട് മേഖലയിൽ പതിച്ച പോസ്റ്ററുകളാണ് കഴിഞ്ഞദിവസം രാത്രിയോടെ  വ്യാപകമായി കീറി നശിപ്പിച്ചത്, സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തതയില്ല, തിരഞ്ഞെടുപ്പ് തുടങ്ങുന്നതിനു മുൻപ് പരാജയം സമ്മതിച്ചു എന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് യുഡിഎഫ് ആരോപിച്ചു.

അതേസമയം പ്രദേശത്ത് മറ്റു രാഷ്ട്രീയ പാർട്ടികളുടെ പ്രചരണ ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചിട്ടുമില്ല , സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകണമെന്നാണ് യുഡി എഫി ന്റെ ആവശ്യം.

Complaint that udf candidate k sudhakaran's election campaign posters were widely vandalized in kannur