ഹരിയാനയിലെ റയാന്‍ സ്കൂളില്‍ ഏഴുവയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വന്‍വഴിത്തിരിവ്. ഇതേ സ്കൂളിലെ പതിനൊന്നാം ക്ളാസ് വിദ്യാര്‍ഥിയാണ് കൊലപാതകം നടത്തിയതെന്ന് സി.ബി.ഐ കണ്ടെത്തി. പരീക്ഷ മാറ്റിവയ്ക്കാനായാണ് കൊലപാതകം നടത്തിയെന്ന് അറസ്റ്റിലായ വിദ്യാര്‍ഥി മൊഴി നല്‍കി. അതേസമയം, കേസില്‍ ഹരിയാന പൊലീസ് നേരത്തെ അറസ്റ്റുചെയ്ത സ്കൂള്‍ ബസിന്‍റെ കണ്ടക്ടര്‍ കുറ്റക്കാരനല്ലെന്ന് സി.ബി.ഐ വ്യക്തമാക്കി
സ്കൂള്‍ ബസിന്‍റെ കണ്ടക്ടറെ അറസ്റ്റ് ചെയ്ത ഹരിയാന പൊലീസ് നടപടി തെറ്റാണെന്ന് തെളിയിച്ചാണ് സിബിഐ കേസന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. ഇന്നലെ ഉച്ചയോടെയാണ് ഗുരുഗ്രാം റയാന്‍ സ്കൂളിലെ പതിനൊന്നാം ക്ളാസ് വിദ്യാര്‍ഥിയെ സി.ബി.ഐ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. പരീക്ഷയും അധ്യാപക രക്ഷാകര്‍തൃ യോഗവും മാറ്റിവയ്ക്കാനാണ് കൊലപാതകം നടത്തിയതെന്ന് വിദ്യാര്‍ഥി മൊഴി നല്‍കിയതായി സിബിഐ വ്യക്തമാക്കി. സി.സി.ടി.വി ദൃശ്യങ്ങളുടേയും ശാസ്ത്രീയതെളിവുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റ്
സെപ്റ്റംബര്‍ എട്ടിന് പ്രഥ്യുമന്‍ ഠാക്കൂറെന്ന വിദ്യാര്‍ഥിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടതായി അധ്യപകരെ ആദ്യം അറിയിച്ചത് ഈ വിദ്യാര്‍ഥിയായിരുന്നുവെന്നും സി.ബിഐ വ്യക്തമാക്കി. അതേസമയം, കൊലപാതകത്തിനു പിന്നാലെ സ്കൂള്‍ ബസിന്‍റെ കൡണ്ടക്ടര്‍ അശോക്് കുമാറിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലൈംഗീകമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയെന്ന് കണ്ടക്ടര്‍ കുറ്റം സമ്മതിച്ചെന്നും പൊലീസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അശോക് കുമാര്‍ കുറ്റക്കാരനല്ലെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. ഹരിയാന പൊലീസിന്‍റെ അന്വേഷണം തൃപ്തികരമായിരുന്നില്ലെന്നും സി.ബി.ഐ അന്വേഷണത്തിലൂടെ സത്യം പുറത്തുവന്നതില്‍ തൃപ്തിയുണ്ടെന്നും പ്രഥ്യുമന്‍ ഠാക്കൂറിന്‍റെ അച്ഛന്‍ വരുണ്‍ ഠാക്കൂര്‍ പറഞ്ഞു.