vakeel-sajeev

കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് വക്കീൽ സജീവ് തിരുവനന്തപുരം ഷാഡോ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരത്ത് മാത്രം പത്തു മോഷണ കേസുകളാണ് ഇയാളുടെ പേരിലുള്ളത്.  സ്വയം കേസുകൾ വാദിക്കുന്നതാണ് സജീവിനു ,വക്കീൽ സജീവെന്ന പേരു വീഴാൻ കാരണം

 

പാലക്കാട് ഒറ്റപ്പാലം സ്വദേശിയെങ്കിലും സജീവിന്റെ പേരിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിരവധി കേസുകളാണുള്ള്. ഏറെയും മോഷണകേസുകൾ. അടുത്തിടെ കാര്യവട്ടം യൂണിവേഴ്സിറ്റി ക്വാർട്ടേഴ്സിൽ   നടന്ന ഇരുപത പവൻ മോഷണത്തെകുറിച്ചുള്ള അന്വേഷണമാണ് സജീവിനെ കുടുക്കിയത്. സിസിടിവി യിൽ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണം സജീവിലേക്കെത്താൻ കാരണം. 

 

പകൽ സമയമാണ് ഇയാൾ മോഷണത്തിനു ഏറെയും തിരഞ്ഞെക്കെടാറുള്ളതെന്നുള്ളതെന്നും പ്രത്യേകതയാണെന്നു പൊലീസ് പറയുന്നു. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തലുള്ള ചോദ്യം ചെയ്യലിൽ നിരവധി മോഷണക്കേസുകൾക്കു പിന്നിൽ ഇയാളെന്നു സമ്മതിച്ചിട്ടുണ്ട്.