college-principal-attack

 

കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളജിലെ പ്രിന്‍സിപ്പലിെന ആക്രമിച്ച കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേര്‍ രാജ്യംവിട്ടു. പൊലീസിനേയും പരാതിക്കാരനേയും നവമാധ്യമങ്ങളിലൂടെ ഈ യുവാക്കള്‍ വെല്ലിവിളിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു . കേസില്‍ ഒരാളെ മാത്രമാണ് പൊലീസിന് പിടികൂടാന്‍ കഴിഞ്ഞത്. 

 

കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളജ് പ്രിന്‍സിപ്പല്‍ അജിംസ് പി മുഹമ്മദിനെ വീട്ടില്‍ക്കയറിയാണ് ആക്രമിച്ചത്. സംഭവം നടന്ന് നാലു മാസം കഴിഞ്ഞിരുന്നു. നാലു പേരാണ് അക്രമികളെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതില്‍ ഒരു പ്രതിയെ നേരത്തെ പിടികൂടി. കൈപമംഗലം സ്വദേശി അര്‍ജുനാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സബ്ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ പ്രിന്‍സിപ്പല്‍ തിരിച്ചറിഞ്ഞിരുന്നു. മറ്റു മൂന്നു പേരും ഒളിവിലാണ്. ഇതില്‍ രണ്ടു പേര്‍ ഖത്തറിലേയ്ക്ക് പറന്നു. ഇവരെ, തിരിച്ച് നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മൂന്നു പേരേയും പൊലീസ് പ്രതി ചേര്‍ത്തിരുന്നില്ല. 

 

മുന്‍കൂര്‍ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനായിരുന്നു ഇതെന്ന് സംശയമുണ്ട്. അതേസമയം, ഈ സാഹചര്യം മുതലാക്കി രണ്ടു പ്രതികള്‍ വിദേശത്തേയ്ക്കു പറക്കുകയായിരുന്നു. ഖത്തറില്‍ എത്തിയ ശേഷം വാട്സാപ്പ് മുഖേന പൊലീസിനെ വെല്ലുവിളിച്ചതായി വിവരമുണ്ട്. കോളേജിൽ നിന്നും മോഷ്ടിച്ച രണ്ട് സി .സി .ടി വി ക്യാമറകൾ ഇയാളുടെ വീട്ടിൽ നിന്നും, പ്രിൻസിപ്പലിനെ ആക്രമിയ്ക്കാൻ ഉപയോഗിച്ച ഇരുമ്പ് വടി മതിലകം നെടുംപറമ്പ് പള്ളി പരിസരത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. ക്യാംപസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോളജില്‍ നിന്ന് പുറത്താക്കിയതാണ് പ്രിന്‍സിപ്പലിനെ ആക്രമിക്കാന്‍ കാരണം.