ഇളയകുട്ടി കീർത്തനയുടെത് സ്വഭാവിക മരണമാണെന്ന് പലവട്ടം ആവർത്തിച്ചു. എന്നാൽ മൂത്തമകൾ ഐശ്വര്യയെ കരുതി കൂട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് യാതൊരു സങ്കോചവുമില്ലാതെ വെളിപ്പെടുത്തി. പിണറായിയിലെ ദുരൂഹമരണങ്ങളുടെ പിന്നാമുറം സൗമ്യ എന്ന ഇരുപത്തിയെട്ടുകാരി പൊലീസിനോട് പറഞ്ഞതും നാടകീയതകള്‍ ഏറെ കുത്തിനിറച്ചായിരുന്നു. ജനുവരിയിലാണ് മൂത്തമകൾ ഐശ്വര്യയെ സൗമ്യ കൊലപ്പെടുത്തുന്നത്. മൂത്ത മകൾ ഐശ്വര്യയെ ജനുവരി 21ന് ചോറിൽ എലിവിഷം നൽകി കൊലപ്പെടുത്തി. തന്റെ വഴിവിട്ട ബന്ധം മൂത്തമകൾ നേരിട്ടു കണ്ടതാണ് സൗമ്യയെ പ്രകോപിപ്പിച്ചത്.
കാമദാഹത്തിനായി കുരുതി: ആറ്റിങ്ങൽ ഇരട്ടക്കൊലയും പിണറായി കൂട്ടക്കൊലയും സാമ്യതകൾ ഏറെ
മകള്‍ കാണാന്‍ പാടില്ലാത്തത് കണ്ടതോടെയാണ് തന്‍റെ നിയന്ത്രണം വിട്ടതെന്ന് സൗമ്യ വിശദീകരിച്ചു. പിന്നാലെ സൗമ്യ മകളെ മർദിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ദിവസങ്ങൾ കഴിഞ്ഞപ്പോഴാണു കുട്ടിക്ക് അസുഖമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇത് കൊലപാതകമാണെന്നു പിടിക്കപ്പെടാതായതോടെ അടുത്ത തിരക്കഥ മെനഞ്ഞുതുടങ്ങി. മാതാപിതാക്കളെയും ഇതേവഴിക്കു കൊലപ്പെടുത്തുകയായിരുന്നെന്നാണു സൗമ്യ പൊലീസിനോടു പറഞ്ഞത്.
മൂത്തമകളും മാതാപിതാക്കളും സൗമ്യയുടെ ഇതര ബന്ധങ്ങൾക്കു തടസമായതാണു കൊലയ്ക്കു പ്രേരിപ്പിച്ചത്. സൗമ്യയുമായി ബന്ധമുള്ള യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവർ കൊലപാതക വിവരം അറിഞ്ഞിട്ടു മറച്ചുവെച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുറ്റം തെളിഞ്ഞാൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
ആദ്യം കുലുങ്ങാതെ നിന്നു ക്രൂരതയുടെ സൂത്രധാര; സൗമ്യയെ വീഴ്ത്താന്‍ പൊലീസും എഴുതി ‘തിരക്കഥ’