rat-at-ice-cream

ഐസ്ക്രീം ബാർ നുണയുന്നതിന്റെ ഇടയിൽ എന്തോ ഒന്ന് പുറത്തേക്ക് തള്ളി വന്നപ്പോൾ യാങ് ആദ്യമൊന്ന് ഞെട്ടി. പുഴുവാണെന്ന് കരുതി സുഹൃത്തിനെ കാണിച്ചപ്പോഴാണ് സംഗതി എലിവാൽ ആണെന്ന് തിരിച്ചറിയുന്നത്. ഇത്രയും നേരം കഴിച്ചത് എലിവാലുള്ള ഐസ്ക്രീം ആണെന്നറിഞ്ഞ് യുവതി ഞെട്ടി. 

 

കടയുടമയെ ഐസ്ക്രീം ബാര്‍ കാണിച്ച് പണം തിരികെ നല്‍കാന്‍ യുവതി ആവശ്യപ്പെട്ടതോടെ ഐസ്ക്രീം ബാര്‍ തിരികെ നല്‍കാമെന്നായി കടയുടമയുടെ നിലപാട്. യുവതി കോടതിയില്‍ പോകുമെന്ന് വിശദമാക്കിയതോടെ അരലക്ഷം രൂപ നല്‍കി കടയുടമ സംഭവം ഒതുക്കാന്‍ ശ്രമിക്കുകയായിരുന്നു. ചൈനയിലെ ജിയാങ്സുവിലെ ഹുയാന്‍ നഗരത്തിലാണ് സംഭവം. 

 

കോടതിയില്‍ പരാതിയുമായി സമീപിച്ചിരിക്കുകയാണ് യുവതി. യാങ് എന്ന യുവതിയാണ് പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ വളരെ കുറച്ച് തുക മാത്രമേ നഷ്ടപരിഹാരമായി നല്‍കൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതിന്റെ വിഡിയോയും വൈറലായിക്കഴിഞ്ഞു.