കോഴിക്കോട് വടകരയില്‍ പിടിച്ചെടുത്ത ഫോര്‍മാലിന്‍ അടങ്ങിയ ആറ് ടണ്‍ വിഷമല്‍സ്യം നശിപ്പിച്ചു. നാഗപട്ടണത്തുനിന്ന് എത്തിച്ച മല്‍സ്യം രാവിലെയാണ് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഫോര്‍മാലിന്‍ അടങ്ങിയ മല്‍സ്യം നശിപ്പിച്ചത്. മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെ, പിടിച്ചെടുത്ത മുഴുവന്‍ മല്‍സ്യവും കുഴിച്ചിട്ടു. മുള്ളന്‍, ചെമ്പാന്‍ മീനുകളുമായി വന്ന ലോറിയാണ് ഫോര്‍മാലിന്‍ കലര്‍ത്തിയതാണെന്ന സംശയത്തെതുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പ് പിടികൂടിയത്. ഫോര്‍മാലിന്‍ സാനിധ്യം ഭക്ഷ്യസുരക്ഷാ വകുപ്പgx സ്ഥിരീകരിച്ചു.
കാസര്‍കോട് മുതല്‍ വടകര വരെ പലയിടത്തും ഇവ വിതരണം ചെയ്തതായും സംശയിക്കുന്നു. ലോറി ഉടമയ്ക്കെതിരെ കേസെടുക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പ് പൊലിസിന് നിര്‍ദേശം നല്‍കി. മേഖലയില്‍ പരിശോധന കര്‍ശനമാക്കാനും തീരുമാനിച്ചു.