മലപ്പുറം കുറ്റിപ്പുറത്ത് വില്‍പ്പനക്കെത്തിച്ച 50 ഗ്രാം ഹഷീഷ് ഓയില്‍ എക്സൈസ് സംഘം പിടികൂടി. എടപ്പാള്‍ സ്വദേശി മുഹമ്മദ് ബഷീര്‍ അറസ്റ്റിലായി
ആന്ധ്രയില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ എത്തിച്ചത്. അഞ്ചു ഗ്രാം വീതമുള്ള പത്തു പാക്കറ്റുകളാക്കിയായിരുന്നു വില്‍പ്പന. ഒരു പാക്കറ്റിന് അയായിരം രൂപയാണ് വില. യുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു വില്‍പ്പന. ഹാഷിഷ് ഓയിലിന് ജില്ലയില്‍ കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടെന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നു മനസിലായി.
കഴിഞ്ഞ മാസം പൊന്നാനിയില്‍ വച്ച് ഹാഷിഷ് ഓയിലുമായി ഇയാള്‍ പിടിയിലായിരുന്നു. ഇതോടെയാണ് വില്‍പ്പനക്കായി കുറ്റിപ്പുറം തിരഞ്ഞെടുത്തത് ലഹരിമരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണ് പ്രതി. മലപ്പുറം ജില്ലക്കു പുറമെ എറണാകുളത്തും ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കേസുണ്ട്.