ganja-arrest

കണ്ണൂർ കൂട്ടുപുഴയിൽ ഒൻപത് കിലോ കഞ്ചാവുമായി മൂന്ന് പേർ എക്സൈസിന്റെ പിടിയിലായി. കർണാടകയിൽനിന്ന് കണ്ണൂരിലേക്ക് കാറിൽ കടത്തിയ കഞ്ചാവാണ് വാഹന പരിശോധനയ്ക്കിടെ പിടിച്ചെടുത്തത്. 

മാച്ചേരി സ്വദേശി കെ.രഞ്ജിത്ത്, കണ്ണോത്തുംചാൽ സ്വദേശി വിപിൻ മുകുന്ദൻ, കൊറ്റാളി സ്വദേശി കെ.വി.സനീഷ് എന്നിവരാണ്  പിടിയിലായത്. കണ്ണൂരിലെ പ്രധാന കഞ്ചാവ് മൊത്ത വിൽപനക്കാരനാണ് പിടിയിലായ രഞ്ജിത്ത്. കഞ്ചാവ് കടത്തിയതിന് പൊലീസ് കേസും നിലവിലുണ്ട്. കണ്ണൂരിലെ കഞ്ചാവു കച്ചവടക്കാരിൽ നിന്നും മുൻകൂട്ടി ഓർഡർ വാങ്ങിയാണ് കിലോക്കണക്കിന് കഞ്ചാവ് എത്തിക്കുന്നത്. 

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിൽ വാഹന പരിശോധന ശക്തമാണ്. കഞ്ചാവ് പിടിക്കപ്പെട്ട സാഹചര്യത്തിൽ കർണാടക അതിർത്തിയിൽ രാത്രിയും പകലും ഒരുപോലെ ഇനി പരിശോധനയുണ്ടാകും.