ബാറിനു മുന്നിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതകത്തില്‍ മുഖ്യ പ്രതികളെ സഹായിച്ച ആറു പേര്‍ കൂടി അറസ്റ്റില്‍. കരീലക്കുളങ്ങരക്കുളങ്ങര സ്വദേശി ഷമീര്‍ഖാനെ കൊപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
കായംകുളം ഹൈവേ പാലസ് ബാറിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് കരീലക്കുളങ്ങര സ്വദേശിയെ മൂന്നംഗം സംഘം കാര്‍ കയറ്റി കൊലപ്പെടുത്തിയത്. മദ്യപ സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിലായിരുന്നു കൊലപാതകം. സംഭവം ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു. ഒന്നാംപ്രതി ഷിയാസിനെയും കൊലപാതകത്തിന് ഉപയോഗിച്ച വാഹനവും കിളിമാനൂരിൽ വച്ച് ബുധനാഴ്ച രാവിലെ പൊലീസ് പിടികൂടിയിരുന്നു.
സംഭവത്തില്‍ ഒളിവില്‍ പോയ പ്രതികളായ കായംകുളം പുത്തന്‍കണ്ടത്തില്‍ അജ്മല്‍, കൊറ്റുകുളങ്ങര മേനാന്തറയില്‍ സഹില്‍ എന്നിവരെ കായംകുളത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയശേഷമാണ് പ്രതികളെ സഹായിച്ചവർക്കെതിരെ കേസ് എടുത്തത്.
എരുവ പടിഞ്ഞാറ് തുരുത്തിയില്‍ ആഷിഖ്, കായംകുളം പുത്തന്‍പുര വടക്കതില്‍ അജ്മല്‍, പടനിലം നമ്പലശ്ശേരി ഫഹദ്, ചിറക്കടവം ആന്റോ വില്ലയില്‍ റോബിന്‍, ചേരാവള്ളി തുണ്ടില്‍ തെക്കതില്‍ ശരത്, കിളിമാനൂര്‍ മഠത്തില്‍ കുന്ന് ശ്രീഈശ്വരി ഭവനം സുഭാഷ് പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.